ന്യൂയോർക്ക്: സുഹൃത്ത് കഴിച്ചു ബാക്കിവച്ച ചിക്കൻ കഴിച്ച യുവാവിന് പത്ത് വിരലുകൾ നഷ്ടമായി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ബോസ്റ്റണിലെ ആശുപത്രിയിലാണ് 19കാരന് സർജറി നടത്തേണ്ടി വന്നത്. തലേ ദിവസം സുഹൃത്ത് കഴിച്ച ചിക്കൻ ന്യൂഡിൽസ് പിറ്റെ ദിവസം ഈ യുവാവ് എടുത്ത് കഴിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച ഉടനെ ശരീരമാകെ അസ്വസ്ഥതകൾ ആരംഭിച്ച യുവാവിനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, ഭക്ഷണത്തിലുണ്ടായിരുന്ന അണുക്കൾ ഉമിനീരിലൂടെ ശരീരത്ത് പടർന്നതായിരുന്നു കാരണം.
പിന്നീട് വൃക്കകൾ തകരാറിലാകുകയും ചെയ്തു. അണുബാധ രക്തത്തിൽ പടരുകയായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പിന്നീട് വിരലുകൾ അഴുകുകയും, കാൽ മുട്ടിന് താഴേക്ക് മുറിച്ച് മാറ്റേണ്ടിയും വരികയായിരുന്നു.