തൃശൂര്‍: 10 വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 58കാരന് അഞ്ചു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുല്ലൂറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടില്‍ വീട്ടില്‍ വേണുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി കെപി പ്രദീപ് ശിക്ഷിച്ചത്.
പിഴത്തുക അടക്കാത്തപക്ഷം രണ്ട് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ എസ്ഐ ആയിരുന്ന കെജെ. ജിനേഷ് ഫയല്‍ ചെയ്ത കേസില്‍ സിഐ ആയിരുന്ന പിസി. ബിജുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.