കൊല്ലം: കൊല്ലത്ത് വീട് ഇടിഞ്ഞുവീണു. അഗസ്ത്യക്കോട് പാറവിള വാര്‍ഡിലെ സജീവ് മന്ദിരത്തില്‍ സുശീലയുടെ വീടാണ് തകര്‍ന്നുവീണത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.
മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ടു സുശീലയും മകനും ഓടി പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അതേസമയം, ഇടിഞ്ഞു വീഴാറായ വീടിനു പകരം അടച്ചുറപ്പുള്ള വീടിനു വേണ്ടി സുശീല ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ക്കു നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.