ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍. ഓര്‍മ്മക്കുറവും ശാരീരിക അവശതകളും നേരിടുന്നുണ്ടെന്നും അതിനാല്‍ നാട്ടില്‍ പോയി ചികിത്സ നടത്താനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. വിചാരണ പൂര്‍ത്തിയാകുന്നതു വരെ ജന്മനാട്ടില് തുടരാന്‍ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.