തൃശ്ശൂർ: ജനങ്ങളുടെ ഇഷ്ട ബ്രാൻഡായ ജവാൻ റമ്മിന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന് ബെവ്കോ അറിയിച്ചു.
ജവാൻ റമ്മിന് ക്ഷാമം നേരിട്ടതോടെയാണ് പുതിയ തീരുമാനവുമായി ബെവ്കോ എത്തുന്നത്. നിലവിലെ പ്രതിദിന ഉത്പാദനമായ 7000 കേസിൽ നിന്ന് 15000 കേയ്സ് ആയി ഉയർത്താനാണ് തീരുമാനം.
നിലവിൽ ഒരു ലിറ്റർ ബോട്ടിലിന് 610 രൂപയാണ് വില. ബെവ്കോയുടെ പാലക്കാട്, മലബാർ ഡിസ്റ്റലറീസും ഉത്പാദനം തുടങ്ങാനാണ് സാധ്യത.
രണ്ട് യൂണിറ്റുകളിലും കൂടി പ്രവർത്തനം തുടങ്ങുന്നതോടെ വില കുറഞ്ഞ റമ്മിന്റെ പകുതി ഉത്പാദനവും ബെവ്കോയുടെ പേരിലാകും.