തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 160 രൂപ കൂടി ഒരു പവന് സ്വര്‍ണത്തിന് 44000 രൂപയായി. ഗ്രാമിന് ഇന്ന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 5500 രൂപയായി വിപണിവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നിരുന്നു. സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണിയില്‍ ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്