കൊച്ചി: വൻ വിവാദമായ ലൈഫ് മിഷൻ അഴിമതികേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്നലെയാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പദ്ധതിയുടെ ഡയറക്ടറായിരുന്നു സന്തോഷ്.
യുഎഇയിലെ സന്നദ്ധസംഘടനയായ റെഡ്ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം തുകയിൽ നാലരകോടിയാണ് കമ്മീഷനായി ഇയാൾ എത്തിച്ചത്.
ഈ ഇടപാടിലാണ് ഇഡി ഇയാളുടെ അറസ്ററ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.