പുനലൂർ: സുഹൃത്തുക്കൾക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം.
പുനലൂർ വാളക്കോട് ആഞ്ഞിലിവിളവീട്ടിൽ രാമചന്ദ്രൻ, ശാന്തമ്മ ദമ്പതികളുടെ മകൻ സുബിൻ (34) ആണ് മുങ്ങി മരിച്ചത്.
ഐക്കരക്കോണം പണിക്കരുമുക്ക് കടവിലായിരുന്നു ദാരുണ സംഭവം നടന്നത്. കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു.
നാട്ടുകാർ വിവരമറിഞ്ഞ് ഓടിയെത്തി രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഗ്നി രക്ഷാ സേനാംഗങ്ങൾ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബിനെ രക്ഷിക്കാനായില്ല.
അവിവാഹിതനാണ് മരിച്ച സുബിൻ.