കോഴിക്കോട്: വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. കോഴിക്കോട് കൊയിലാണ്ടിയിലും കൊച്ചിയിലും ചെന്നൈയിലും ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച പരിശോധനയ്ക്ക് കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.