മലപ്പുറം: മലപ്പുറം ദേശീയപാത രണ്ടത്താണിയിലുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കണ്ണമംഗലം വെസ്റ്റ് സ്വദേശിയായ രഞ്ജിത്ത് ടി. എം.(36) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ രഞ്ജിത്തിന്റെ ഭാര്യ ഷിജി, മക്കളായ ദില്‍ജിത്, ശിവാനി എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.