കൊച്ചി: ഡ്രൈവിംങ് ടെസ്റ്റിനുള്ള എച്ച് റോഡ് ടെസ്റ്റിനായി ഇനി മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെതാണ് നടപടി.
എച്ച് മാതൃകയിൽ തയ്യാറാക്കിയ ട്രാക്കിലും , റോഡിലുമാണ് വാഹനം ഓടിക്കേണ്ടത്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംങ് ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടതില്ലെന്നതാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദേശം.
ക്ലച്ചിന്റെ സങ്കീർണ്ണതകൾ കാരണം നിരവധിപേർ ടെസ്റ്റിൽ പരാജയപ്പെടുന്നതായും, ഓട്ടോമാറ്റിക്- ഇ വാഹനങ്ങൾ നന്നായി ഓടിക്കാൻ അറിയുന്ന സ്ത്രീകൾ പോലും ടെസ്റ്റിൽ പരാജയപ്പെട്ട് പോകുന്നതായും പരാതിപ്പെട്ടിരുന്നു.
ഗിയറുള്ള വാഹനത്തിൽ മാത്രമാണ് നിലവിൽ വാഹന ടെസ്റ്റ് നടത്തുന്നത്. മലിനീകരണം കുറവുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ വൻ പ്രോത്സാഹനം നൽകുന്നുണ്ട്.