ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബര്സൂ മേഖലയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അതേസമയം, അപകടത്തില്‍ കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി പുല്‍വാമ ഡെപ്യൂട്ടി കമ്മീഷണര്‍ ബസീര്‍ ഉള് ഹഖ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 10,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദു:ഖം രേഖപ്പെടുത്തി.