ഫ്രീലാൻസ് വർക്ക് പെർമിറ്റുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് യു.എ.ഇ. നേരത്തെ ചില വിദഗ്ധ ജോലികൾക്ക് മാത്രമായിരുന്നു ഫ്രീലാൻസ് വർക്ക് പെർമിറ്റ് അനുവദിച്ചിരുന്നതെങ്കിൽ ഇനിമുതൽ എല്ലാ വിദഗ്ധ ജോലികൾക്കും അനുവദിക്കാനാണ് തീരുമാനം. ഒരാൾക്ക് വിവിധ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യാനുള്ള അവസരവും പുതിയ പെർമിറ്റ് നൽകുന്നു. ഈ വർഷം മൂന്നാം പാദം മുതൽ അനുവദിച്ചുതുടങ്ങും. യു.എ.ഇയിൽ മാത്രമല്ല, ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. മാനവവിഭവശേഷി മന്ത്രി അബ്ദുറഹ്മാൻ അൽ അവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈദഗ്ധ്യം കൂടിയവർക്കും കുറഞ്ഞവർക്കുമെല്ലാം പെർമിറ്റ് ലഭിക്കും