കൊച്ചിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

കൊച്ചി: കൊച്ചി കടവന്ത്രയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ആളപായമില്ല. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

തൊഴിലാളികള്‍ ജോലിക്കു പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ആദ്യം തീ പടര്‍ന്നത് ഒരു സിലിണ്ടറിലാണ്. അത് പൊട്ടിത്തെറിച്ച് മറ്റൊരു സിലിണ്ടറിനും തീപിടിക്കുകയായിരുന്നു. അതേസമയം, അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിലും പൊട്ടിത്തെറിയിലും കെട്ടിടത്തിന് കാര്യമായ നാശ നാശനഷ്ടം സംഭവിച്ചു.