പരീക്ഷാ സമ്മർദ്ദം മൂലം വിദ്യാർഥി ജീവനൊടുക്കി. ഗുരുഗ്രാമിലെ പ്രശസ്ത സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയാണ് താമസിച്ചിരുന്ന ഫ്ളാറ്റിന്റെ 13-ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്.
സെക്ടർ 41 ലെ സൗത്ത് സിറ്റി 1 ലെ റിട്രീറ്റ് സൊസൈറ്റിയിലാണ് മരിച്ച 17 വയസുകാരൻ താമസിച്ചിരുന്നത്. തന്റെ പഠനത്തെക്കുറിച്ചും അവസാന ടേം പരീക്ഷകളെക്കുറിച്ചും കൗമാരക്കാരൻ ആശങ്കാകുലനായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.