ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നുയരുന്ന പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാഴക്കാലയിലെ ലോറന്‍സിന്റെ മരണകാരണം കണ്ടെത്താന്‍ ഡെത്ത് ഓഡിറ്റിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.ഇന്നലെയാണ് ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായ ലോറന്‍സ് മരിച്ചത്. വിഷപ്പുക ശ്വസിച്ചാണ് ലോറന്‍സ് മരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷപ്പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ സര്‍വെ ആരംഭിച്ച് കഴിഞ്ഞെന്നും ഇതുവരെ 1576 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.