കോഴിക്കോട്: കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാവൂര്‍ സ്വദേശി അര്ജുന് സുധീര്‍ (40) ആണ് മരിച്ചത്.
അതേസമയം, ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് ബസ് പാടത്തേയ്ക്ക് മറിഞ്ഞു. സ്കൂട്ടറില്‍ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
രാവിലെ 10 മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.