തൃശൂർ: കുന്നംകുളം പെരുന്പിലാവിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം ഊന്നുങ്ങൽ തലക്കോട് സ്വദേശി മൂലേത്തൊടി വീട്ടിൽ മരക്കാരിന്റെ മകൻ ഷംസ്, കോതമംഗലം നാണ്യമംഗലം സ്വദേശി പടിഞ്ഞാറെ കരയിൽ വീട്ടിൽ അരുൺ ജോസഫ് എന്നിവരാണ് മരിച്ചത്.
കോതമംഗലം തലക്കോട് പുത്തൻ കുരിശു സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ എൽദോസ് ജോണിനെയാണ് ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച ഇരുവരുടെയും മൃതദേഹം അൻസാർ ആശുപത്രിയിലും കുന്നംകുളം റോയൽ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്നും ചാലിശേരി ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും ചാലിശേരി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.