വഴിയരികിൽ ഉറങ്ങിക്കിടന്നവർക്കുമേൽ കാർ പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം.തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്താണ് സംഭവം. ശനിയാഴ്ച രാത്രി, ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപം അമ്മ മണ്ഡപം റോഡിൽ ഒരു കല്യാണമണ്ഡപത്തിനുമുന്നിലെ നടപ്പാതയിൽ കിടന്നവരാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയോടിച്ച കെ. ലക്ഷ്മിനാരായണനെ അറസ്റ്റുചെയ്തു.
അതിവേഗത്തിൽവന്ന കാർ നിയന്ത്രണംവിട്ട് റോഡിൽനിന്ന് നടപ്പാതയിലേക്ക് കയറുകയായിരുന്നു. കാറിനടിയിൽപ്പെട്ട ഒരാൾ തത്ക്ഷണം മരിച്ചു. രണ്ടുപേർ ഞായറാഴ്ച ആശുപത്രിയിൽവെച്ചാണ് മരിച്ചത്.കാറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മദ്യലഹരിയിലാണ് വണ്ടിയോടിച്ചത്