കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നു ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങുന്നതിനു മുമ്പ് ജില്ല കലക്ടറുമായി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന ബോര്‍ഡ് നടത്തുന്ന പരീക്ഷ മാറ്റിവെക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വിശദമാക്കി. അതേസമയം, നാളെ തുടങ്ങാനിരിക്കുന്ന ഒമ്ബതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരീക്ഷയില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.