രാജ്യത്ത് ആദ്യമായി എച്ച്3 എൻ2 പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിലെ ഹിരേ ഗൗഡ(82) മാർച്ച് ഒന്നിനാണ് മരിച്ചത്. സാമ്പിൾ പരിശോധനയിൽ മാർച്ച് ആറിന് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ആസ്ത്മ തുടങ്ങിയ അസുഖങ്ങളും ഹരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഹരിയാണയിലെ ജിന്ദിൽ 56-കാരൻ മാർച്ച് എട്ടിനാണ് മരിച്ചത്. അർബുദരോഗിയായ ഇയാൾക്ക് ജനുവരിയിൽ റോഹ്ത്തക്കിലെ ആശുപത്രിയാണ് എച്ച്3 എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചത്.