കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍. കിളിമാനൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും ഇയാളുടെ കൂട്ടാളികളായ തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥനായ അഖിലിന്റെ നേതൃത്വത്തില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചലില്‍ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ആറ് മാസകാലമായി മുറിയെടുത്താണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.