തിരുവനന്തപുരം: കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിലെ ഓഹരി വില്‍ക്കാനൊരുങ്ങി ഇപിയുടെ കുടുംബം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന് ജെയ്സണുമാണ് ഓഹരി വില്‍ക്കുന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം, വൈദേകം റിസോര്‍ട്ടില്‍ ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്സണ്‍ 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്. ഇരുവര്‍ക്കുമായി 9199 ഓഹരിയാണുള്ളത്. ഓഹരികള്‍ വില്ക്കാന് തയ്യാറാണെന്ന് ഇവര്‍ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചതായിട്ടാണ് വിവരം. അതേസമയം, കഴിഞ്ഞ ദിവസം വേദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി പരിശോധന നടത്തിയിരുന്നു. ആദായനികുതി വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്.