വനിതാ ദിനത്തില്‍ നടന് സലീം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജീവിതത്തില്‍ രണ്ട് സ്ത്രീകളുടെ മുന്നില്‍ മാത്രമാണ് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുള്ളതെന്ന് നടന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ച എന്റെ അമ്മയാണെന്നും മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണെന്നും കുറിപ്പില്‍ പറയുന്നു. മറ്റുള്ളവരുടെ മുന്പില് ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് തന്റെ ശക്തി എന്നും താരം വ്യക്തമാക്കി. വനിതാ ദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. വനിതാ ദിനം തന്റെ അമ്മയുടേയും ഭാര്യയുടേയുമാണെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി
ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്
ഈ ദിനം എന്റെ അമ്മയുടേതാണ് …. എന്റെ ഭാര്യയുടെയാണ്
Happy വിമൻസ് day
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSalimKumarOfficialPage%2Fposts%2Fpfbid0Hx7XcaUQGg3HTYu75fDbFd5Z4zjmG5Z4CvS71Q8jq5kPLZvH5Pj2s4cbitJfAE3bl&show_text=true&width=500