കൊച്ചി: മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനുമായ പിസി തോമസിന്റെ മകന് ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ജയത, രണ്ടുമക്കളുണ്ട്.