ബംഗളൂരു: 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബിജെപി എംഎൽഎ എം. വിരുപക്ഷാപ്പയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി.
48 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ച് വിട്ടയയ്ക്കുമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം എം.എല്‍.എയുടെ മകന് വി. പ്രശാന്ത് മദലിന്റെ വസതിയില്‍ ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ ആറുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. കർണാടക സോപ്സ് ആൻഡ് കെമിക്കൽസ് ചെയർമാനായിരുന്ന വിരുപക്ഷാപ്പ, കമ്പനിയിലേക്ക് രാസവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ലോകായുക്ത കണ്ടെത്തിയത്.
എം.എല്‍.എ. ഒളിവില്‍ പോയതിന് പിന്നാലെ അദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പതിച്ചിരുന്നു. പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ ലഭിച്ചതിന് പിന്നാലെയാണ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകോടി രൂപ പിടിച്ചെടുക്കുന്നത്. പിന്നാലെ, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കര്‍ണാടക സോപ്പ്സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്സ് ലിമിറ്റഡിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് വിരൂപാക്ഷ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവില്‍ പോയത്.