ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചു. 100 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലാണു വൈകിട്ട് 5 മണിയോടെ സ്ഫോടനമുണ്ടായത്. ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. ശുചിമുറി ഉപകരണങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. സമീപത്തുണ്ടായിരുന്ന ബാങ്ക് കെട്ടിടത്തിനും സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രദേശം സുരക്ഷിതമാക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.