ഹോളി പ്രമാണിച്ച് 196 സ്പെഷ്യൽ ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് അറിയിച്ച് ഇന്ത്യൻ റെയിൽ വേ. ഹോളി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്കും സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. പ്രധാന നഗരങ്ങളിലൂടെയാവും സർവീസുകൾ ലഭ്യമാകുക.
ഡൽഹി-പട്ന, ഡൽഹി-ഭഗൽപൂർ, ഡൽഹി-മുസാഫർപൂർ, ഡൽഹി- സഹർസ, ഗോരഖ്പൂർ-മുംബൈ, കൊൽക്കത്ത-പുരി, ഗൂവാഹത്തി-റാഞ്ചി, ന്യൂഡൽഹി- ശ്രീ മാതാ വൈഷണവോ ദേവി കത്ര, ജയ്പൂർ-ബാന്ദ്ര ടെർമിനസ്, പൂനെ-ദാനപൂർ എന്നീ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് സ്പെഷ്യൽ ട്രെയിനുകളിലൂടെ സർവീസുകൾ ലഭ്യമാകുക.