ഒഡീഷയിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. നാല് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഖോർധ ജില്ലയിലെ താംഗി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭൂസന്ദാപൂർ ഗ്രാമത്തിലാണ് സംഭവം.
ഹോളി ആഘോഷങ്ങൾക്കായി നിർമിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. അപകടകാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രത്യേക ഡോക്ടർമാരുടെ സംഘം അവരെ പരിചരിക്കുന്നുണ്ടെന്നും ഖോർധ കളക്ടർ കെ. സുദർശൻ ചക്രവർത്തി പറഞ്ഞു.