ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി. തീ പൂര്‍ണമായി അണക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ അന്തരീക്ഷത്തില്‍ മലിനമായ പുക ഇപ്പോഴും തങ്ങി നില്‍ക്കുകയാണ്.
കൊച്ചി നഗരത്തില്‍ പുക കുറഞ്ഞെങ്കിലും കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂര്‍, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക പടരുകയാണ്. പ്ലാന്റിലെ തീ അണയാത്തതിനാല്‍ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്. റോഡരികിലും മറ്റും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.