ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന്.ഒന്നര ലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്ന പ്രതീക്ഷയിൽ വിപുലമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ ഒരുക്കിയത്. രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകൾക്കു തുടക്കമായി. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന റോഡിലും വടക്കേ പൂരപ്പറമ്പിലുമാണ് പന്തൽ.
ദർശനത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. മകം തൊഴാൻ എത്തുന്ന ഭക്തർക്കു കൊച്ചിൻ ദേവസ്വം ബോർഡ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രഥമശുശ്രൂഷാ സൗകര്യവും ഉണ്ടാകും. സുരക്ഷയ്ക്ക് 700 പൊലീസ് കാരെയാണ് വിന്യസിക്കുന്നത്.