തിരുവനന്തപുരം: ഇൻഫ്ലുവൻസ വകഭേദമായ എച്ച്3എൻ2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ.
രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് പോകരുതെന്ന് തുടങ്ങിയ നിർദേശങ്ങളും ഐസിഎംആർ നൽകി.
അതേസമയം, പനിയും ചുമയും ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവർക്ക് ആന്റിബയോട്ടിക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഐഎംഎ ഡോക്ടർമാർക്ക് നിർദേശം നൽകി.