കോഴിക്കോട്: രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോ. അശോകനെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. സംഭവത്തില്‍ ഐഎംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഐഎംഎയുടെ നേതൃത്വത്തില്‍ സൂചനാ സമരവും നടക്കും.
അതേസമയം, പ്രസവത്തെ തുടര്‍ന്ന് യുവതിയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആശുപത്രി കൗണ്ടറിന്റെ ചില്ലുകള്‍ യുവതിയുടെ ബന്ധുക്കള്‍ അടിച്ചു തകര്‍ക്കുകയും ഇത് ചോദ്യം ചെയ്യാനെത്തിയ ഡോക്ടറെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.