കണ്ണൂര്‍: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രാവിലെ ഒന്‍പത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്.
കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടം കണക്കിലെടുത്താണ് നടപടി. ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം, കാപ്പ ചുമത്തിയതിനാല്‍ ഇരുവരും ആറ് മാസം തടവില്‍ കഴിയേണ്ടി വരും.