മഹാരാഷ്ട്രയില്‍ സ്കൂള്‍ വാനിടിച്ച് എട്ട് വയസുകാരി മരിച്ചു. നാസിക് സിറ്റിയിലാണ് സംഭവം.സ്കൂള്‍ വാനില്‍ കുട്ടിയെ വീടിന് മുന്നിലിറക്കിയിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനം പുറകിലേക്ക് തിരിക്കുന്നതിനിടെ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.