ആലപ്പുഴ: എസ്ഡിപിഐ ബന്ധം ആരോപിച്ച് ആലപ്പുഴ സിപിഎമ്മിൽ കൂട്ട രാജി. 38 അംഗങ്ങൾ ജില്ലാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്ഡിപിഐ നേതാവെന്നാണ് രാജിവച്ചവരുടെ പരാതി.
ചെറിയനാട് സൗത്തിൽ നിന്നുള്ളവരാണ് രാജിവച്ചത്. രാജിവച്ചവരിൽ നാല് ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്. സംസ്ഥാന നേതൃത്വത്തിനും ഇവർ പരാതി നൽകി.
ഷീദ് മുഹമ്മദ് പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐ എന്നുമാണ് രാജിവച്ചവരുടെ ആരോപണം. ഷീദ് മുഹമ്മദിന്റെ വാർഡിൽ ജയിച്ചത് എസ്ഡിപിഐ ആണ്. ഇതിനു പിന്നിൽ ഒത്തുകളിയെന്ന് രാജിവച്ചവർ പറയുന്നു.