ബംഗളൂരു: കർണാടകയിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതി ഉപരോധിച്ചതിനാണ് അറസ്റ്റ്.
കൈക്കൂലി കേസിൽ ആരോപണവിധേയനായ ബി.ജെ.പി എം.എൽ.എ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചത്. 40 ലക്ഷ രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിരുപക്ഷപ്പയുടെ മകൻ പിടിയിലായിരുന്നു.
ബംഗളൂരു വാട്ടർ സപ്ലൈ ആന്റ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്സ് ആന്റ് ഡിറ്റർജന്റ് കമ്പനിയുടെ ഓഫീസിൽവെച്ചാണ് പിടികൂടിയത്. പ്രശാന്ത് കുമാറിന്റെ വീട്ടിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ ആറ് കോടി രൂപ പിടികൂടിയിരുന്നു.