ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിമ്പു ചിത്രമാണ് ‘പത്ത് തല’. ഇപ്പോഴിതാ ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 30ന് തീയറ്ററുകളിലെത്തും.
ഒബേലി എന്‍ കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എആര്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പത്തു തലയുടെ ഛായാഗ്രാഹണം ഫറൂഖ് ജെ ബാഷയാണ്. പ്രവീണ്‍ കെഎല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.