കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകള്‍ കെടാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. അഗ്നിരക്ഷ സേനയ്ക്കൊപ്പം നാവിക സേനയുടെയും ബിപിസിഎല്ലിന്റെയും ചേര്‍ത്ത് 25 യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ബ്രഹ്മപുരത്തുണ്ട്. ഒപ്പം നാവിക സേന എഎല്‍എച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലെത്തി വെള്ളം തളിയ്ക്കുന്നുണ്ട്. 600 ലിറ്റര്‍ വെള്ളമാണ് ഒറ്റത്തവണ ആകാശത്ത് നിന്നൊഴിയ്ക്കുന്നത്. ഇന്നലെ പകല്‍ കെടുത്തിയ തീ രാത്രി മാലിന്യകൂന്പാരത്തില്‍ വീണ്ടും ആളിപ്പടരുകയായിരുന്നു.