കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മു 16ന് കൊച്ചിയിലെത്തും. നാവിക സേനയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
16ന് വൈകുന്നേരം 4.30ന് ഫോര്‍ട്ട്കൊച്ചിയിലെ ദ്രോണാചാര്യയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. രാജ്യത്തെയും വിദേശത്തെയും നാവികര്‍ക്ക് ആയുധ പരിശീലനം നല്കുന്ന കേന്ദ്രമാണ് ഫോര്‍ട്ട്കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യ. ഇതു കൂടാതെ കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ്, സംസ്ഥാന പോലീസ് എന്നിവയ്ക്കും പരിശീലനം നല്‍കുന്നുണ്ട്.
സ്വാതന്ത്യത്തിന് മുമ്പ് റോയല്‍ നേവിയുടെ ഭാഗമായിരുന്ന പരിശീലനം കേന്ദ്രം കറാച്ചിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വിഭജനത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്റെ ഭാഗമായ കറാച്ചിയില്‍ നിന്നും പിന്നീട് കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐഎന്‍എസ് വെണ്ടുരുത്തിയിലേക്കും, ഇവിടുന്ന് പിന്നീട് ഫോര്‍ട്ട്കൊച്ചിയിലെ കടല്‍ത്തീരത്തേക്കും മാറ്റിസ്ഥാപിക്കുകയായിരുന്നു.