തിരുവനന്തപുരം: വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ഗൂഢാലോചന നടത്തുന്നത് ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ ആരെന്ന് വെളിപ്പെടുത്തുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധമില്ല. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. റിസോർട്ടിൽ സാധാരണ പരിശോധനയാണ് നടന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.
സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. കേരളം മുഴുവൻ ഒരു പോലെയാണെന്നും, ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു.
അതേസമയം കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ വൈദേകം റിസോർട്ടിനെതിരെ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം.