കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാകിസ്ഥാനിൽ സൈന്യവും പട്ടിണിയിൽ. സൈനികർക്ക് ദിവസം രണ്ടുനേരം സമൃദ്ധമായ ഭക്ഷണം നൽകാൻ കഴിയുന്നില്ലെന്ന ഗുരുതരമായ സാഹചര്യമാണുള്ളത് . സൈന്യത്തിനായുള്ള പ്രത്യേക ഫണ്ടുകൾ വെട്ടിക്കുറച്ചതിനെത്തുടർന്നാണിത്.സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിലെ കാലതാമസവും വിനയാകുന്നുണ്ട്. ഭക്ഷ്യക്ഷാമത്തെ കുറിച്ചുള്ള സൈനികരുടെ പരാതി കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.
സൈനികരുടെ ഭക്ഷണ ഫണ്ട് അടുത്തിടെ വെട്ടിക്കുറച്ചതാണ് സൈനികരിൽ അതൃപ്തി പടരാൻ കാരണമായത്.എത്രയൊക്കെ വെട്ടിക്കുറച്ചിട്ടും പാകിസ്ഥാനിൽ പണപ്പെരുപ്പം റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ്. പ്രതിവാര പണപ്പെരുപ്പം 40 ശതമാനത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം 40 ശതമാനത്തിനും മുകളിൽ എത്തിയത്.