യുഎഇയിലെ അൽ ഫുജൈറയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച രാത്രി 8.03നാണ് ദിബ്ബ അൽ ഫുജൈറയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്.