മധ്യപ്രദേശിൽ വിവാഹ ചടങ്ങുകൾക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം.വരന്റെ അമ്മയും സഹോദരിയും അമ്മായിയും വിവാഹിതരായ രണ്ട് സഹോദരിമാരുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ വിദഗ്ധ ചികിത്സക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.