പാലക്കാട് : തമിഴ്നാട് ആനക്കട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. മരുതാചലം, മഹേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. തൂവയില്‍ രാവിലെ ഏഴ് മണിയോടെയാണ് മരുതാചലത്തിനെ കാട്ടാന ആക്രമിച്ചത്. കാട്ടാന വരുത്തിയ കൃഷിനാശം കാണാന്‍ പോയപ്പോഴായിരുന്നു ഒറ്റയാന്റെ ആക്രമണം.
മണ്ണാര്‍ക്കാട് കോയമ്പത്തൂര്‍ റോഡില്‍ മാങ്കരയില്‍ അമ്മാവന് രാമചന്ദ്രന്റെ കൃഷിസ്ഥലത്ത് എത്തിയ ഒറ്റയാനെ പടക്കം പൊട്ടിച്ച് ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് മഹേഷ്കുമാറിനെ ഒറ്റയാന് ആക്രമിച്ചത്.