പാലക്കാട്: ത്രിപുരയില്‍ കോണ്‍ഗ്രസുമായുളള സഖ്യം ഉചിതമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദന്. ത്രിപുരയില്‍ ബിജെപിയെ എതിര്‍ക്കാനാണ് സഖ്യം ഉണ്ടാക്കിയത്. തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യം ശരിയായ രാഷ്ട്രീയ തീരുമാനമാണെന്ന് എംവി ഗോവിന്ദന് പറഞ്ഞു. സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് – ബിജെപി സഹകരണം ഉണ്ടായെന്ന് എംവി ഗോവിന്ദന് പറഞ്ഞു. പലയിടത്തും ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞുവെന്നും ഈ വോട്ട് യുഡിഎഫിന് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനുണ്ടായ തോല്‍വികള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.