കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.35 നുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി. ഫൈസാബാദില്‍ നിന്ന് 267 കിലോമീറ്റര്‍ വടക്കുകിഴക്ക് 245 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.