ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 38 ആയി ഉയർന്നു. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അഗ്നിശമന സേനയുടെ 24 യൂണിറ്റുകൾ സ്ഥലത്തുണ്ട്.ഡിഎൻഎ സാമ്പിളുകൾ ഉപയോഗിച്ചാണ് മരിച്ചവരെ തിരിച്ചറിയുന്നത്. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് ദുരന്തസ്ഥലം സന്ദർശിച്ചു.അപകടവുമായി ബന്ധപ്പെട്ട് ലാറിസ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.