ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണമെന്ന് ഫോണ്ടെയ്ന്റെ മുൻ ക്ലബ് റെയിംസ് പ്രസ്താവനയിൽ അറിയിച്ചു.
ഒരൊറ്റ ലോകകപ്പിൽ കൂടുതൽ ഗോളടിച്ച താരമായാണ്ണ് ഫോണ്ടെയ്ൻ വിഖ്യാതനായത്. 1958ൽ സ്വീഡൻ ആതിഥ്യം വഹിച്ച ലോകകപ്പിലായിരുന്നു ഫോണ്ടെയ്നിന്റെ 13 ഗോൾ നേട്ടം. 1953-1960 കാലത്ത് ഫ്രാൻസിന് വേണ്ടി 21 കളികൾ കളിച്ച താരം 30 ഗോളുകൾ നേടി. യുഎസ്എം കസബ്ലാങ്ക, നീസ്, റെയിംസ് ക്ലബുകൾക്കായി ഫോണ്ടെയ്ൻ കളിച്ചു. ക്ലബ് കരിയറിൽ 283 മത്സരങ്ങളിൽ 259 ഗോളുകളും താരം സ്കോർ ചെയ്തു.
1962 ജൂലൈയിൽ താരം വിരമിച്ചു. കാലിലുണ്ടായ പൊട്ടൽ മൂലം കളി അവസാനിപ്പിക്കുമ്പോൾ ഫോണ്ടെയ്നു വെറും 28 വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് പരിശീലക വേഷത്തിലെത്തിയ താരം പിഎസ്ജി അടക്കമുള്ള ക്ലബുകളെ പരിശീലിപ്പിച്ചു.