നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാഗാലാൻഡിൽ ബി.ജെ.പി സഖ്യത്തിന് മുന്നേറ്റം. 31 സീറ്റുകളിലാണ് ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം ലീഡ് ചെയ്യുന്നത്. 59 സീറ്റുകളിലേക്കാണ് നാഗാലാൻഡിൽ തെരഞ്ഞെടുപ്പ് നടന്നത്.
എൻ.പി.എഫ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാനായിട്ടില്ല. ത്രിപുരയിലും ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തുന്നത്. 60 സീറ്റുകളിൽ 29 സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഇടത് സഖ്യം 10 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.